കൊച്ചി: മുന്‍നിര മാരിടൈം സ്ഥാപനങ്ങളില്‍ ഒന്നായ സിഎംസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ പുതിയ കാമ്പസ് സിഎംസി മാരിടൈം അക്കാദമി 11ന് വെല്ലിംഗ്ടണ്‍ ഐലൻഡില്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 11ന് നടക്കുന്ന ചടങ്ങളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന് ഉദ്ഘാടനം നിര്‍വഹിക്കും. സതീഷ് ഹോന്നക്കട്ടെ ( ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, കൊച്ചിന് പോര്‍ട്ട് അഥോറിറ്റി), ജെ. സെന്തില്‍ കുമാര്‍, (പ്രിന്‍സിപ്പല്‍ ഓഫീസര്‍, മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ്, കൊച്ചി) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അംഗീകരിച്ച പോസ്റ്റ് സീ മാരിടൈം കോഴ്സുകളാണ് സിഎംസി മാരിടൈം അക്കാദമി ഓഫര്‍ ചെയ്യുന്നത്. പുതിയ കാമ്പസില്‍ അത്യാധുനിക പരിശീലനസൗകര്യങ്ങള്‍, സ്വിമ്മിംഗ് പൂള്, ആധുനിക ക്ലാസ്റൂമുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രായോഗിക പരിശീലന ലാബുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.